നിയമസഭാ തിരഞ്ഞെടുപ്പ്: വനിതാ കോൺഗ്രസ്സും, വനിതാ ലീഗും സീറ്റുകൾ ആവശ്യപ്പെടുന്നു.മലപ്പുറം/ആലപ്പുഴ: മഹിളാ കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനം സീറ്റുകൾ വേണമെന്ന ആവശ്യവുമായി വനിതാ കോൺഗ്രസ് നേതാക്കൾ രംഗത്ത്. അതേസമയം മുസ്ലിം ലീഗിലെ വനിതാ ലീഗ് നിയമസഭയിൽ വനിതാ പ്രാതിനിധ്യം വേണമെന്നും  ആവശ്യപ്പെടുന്നു.

മുസ്ലിം ലീഗ് നേതൃത്വം നിയമസഭയിലേക്ക് വനിതകളെ പരിഗണിക്കാത്തതിൽ വനിതാ ലീഗ് നേതാക്കൾക്കിടയിൽ പ്രതിഷേധമുണ്ട്. ഈ പ്രാവശ്യം പരിഗണിക്കണമെന്നാണ് വനിതാ ലീഗ് നേതാക്കൾ ആവശ്യപ്പെടുന്നത്. ഇത്  സംബന്ധിച്ച് സംസ്ഥാന ലീഗ് നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് വനിതാ ലീഗ് നേതാക്കൾ. 

കോൺഗ്രസ് നേതൃത്വമാ  കട്ടെ നാമമാത്രമായ സീറ്റുകളാണ് മഹിളാ കോൺഗ്രസിന് നൽകിവരുന്നത്. അതും വിജയസാധ്യതയില്ലാത്ത സീറ്റുകൾ തിരഞ്ഞുപിടിച്ച് നൽകുകയാണ് എന്നാണ് ആക്ഷേപം. അതുകൊണ്ടാണ് ഈ പ്രാവശ്യം 20 ശതമാനം സീറ്റുകൾ വനിതകൾക്കായി നീക്കിവെക്കണമെന്ന് മഹിളാ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്.
keyword:women-seat-league-congress