18 സ്ത്രീകളെ കൊലപ്പെടുത്തിയ പരമ്പര കൊലയാളി ഹൈദ്രാബാദിൽ പിടിയിൽ.ഹൈദരാബാദ്. സ്ത്രീകളോടൊപ്പം മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തി വിലപിടിപ്പുള്ള  വസ്തുക്കളുമായി രക്ഷപ്പെടുന്ന പരമ്പര കൊലയാളിയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇതിനകം 18 സ്ത്രീകളെ കൊലപ്പെടുത്തിയ ഹൈദരാബാദിലെ ബോറാബെന്ത സ്വദേശി മൈന  രാമലു (45) ആണ് പിടിയിലായത്.

ഭാര്യ മറ്റൊരു പുരുഷനോടൊപ്പം ഒളിച്ചോടിയതാണ് രാമലുവിന് സ്ത്രീകളോട്  കടുത്ത പകയുണ്ടാവാൻ കാരണമായതെന്ന് പോലീസ് പറയുന്നു. 21ആം വയസ്സിലാ  യിരുന്നു ഇയാളുടെ വിവാഹം. കുറച്ചു ദിവസം മാത്രം കൂടെ കഴിഞ്ഞ ഭാര്യ മറ്റൊരു പുരുഷനോടൊപ്പം പോവുകയായിരുന്നുവെന്ന് പറയുന്നു. ഇതിനുശേഷമാണ് കൊലപാതക പരമ്പര ആരംഭിക്കുന്നത്.

അടുത്തിടെ  ഹൈദരാബാദിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് മറ്റ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

keyword:women,murder