മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചുമഞ്ചേശ്വരം: വിസ്ഡം സ്റ്റുഡൻ്റ്സ് ഫെബ്രുവരി ഇരുപത്തിയഞ്ച് മുതൽ ഇരുപത്തി എട്ട് വരെ സംഘടിപ്പിക്കുന്ന ഇരുപത്തി അഞ്ചാമത് പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം പ്രോഫ്കോണിൻ്റെ പ്രചാരണ ഭാഗമായി മഞ്ചേശ്വരം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.

കടമ്പാർ സലഫി മസ്ജിദിൽ ചേർന്ന സംഗമത്തിൽ വിസ്ഡം സ്റ്റുഡൻ്റ്സ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അഫ്റോസ് ഉപ്പള സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് മുക്താർ അദ്ധ്യക്ഷതയും വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക സമിതി അംഗം മുഹമ്മദ് അലി അരിമല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.  

വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഫാരിസ് കാഞ്ഞങ്ങാട് ഇരുപത്തിയഞ്ചാമത് പ്രോഫ്കോൺ പ്രമേയം വിശദീകരിച്ചു. ജില്ലാ ട്രഷറർ സഫ്‌വാൻ പാലോത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് ഷമ്മാസ് അൽ ഹികമി, അശ്ബക് അൽ ഹികമി, ആഷിഖ് അൽ ഹികമി, തുടങ്ങിയവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി സംസാരിച്ചു.


keyword:convention,wisdom,students