വാട്സാപ്പ് നയം അംഗീകരിക്കാൻ മെയ് 15 വരെ സമയം.ന്യൂഡൽഹി:ഉപയോക്താക്കളുടെ നമ്പർ ഉൾപ്പെടെ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവയ്ക്കുമെന്ന് സൂചിപ്പിച്ച പുതിയ സ്വകാര്യതാനയം അംഗീകരിക്കാൻ വാട്സ്ആപ്പ്  നൽകിയ അവസാന തീയതി എതിർപ്പിനെ തുടർന്ന് നീട്ടി. ഇതോടെ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്നു കമ്പനി വ്യക്തമാക്കി. ഇത് സംബന്ധിച്ച തെറ്റിദ്ധാരണ നീക്കുന്നതിനാണ് കൂടുതൽ സമയം അനുവദിച്ചത്.

വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിന്റെ  ഭാഗമായാണ് കമ്പനി പുതിയ സ്വകാര്യതാനയം പ്രഖ്യാപിച്ചത്. വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവയ്ക്കുമെന്ന സൂചനയും, നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്ന മുന്നറിയിപ്പുമാണ് ഉപയോഗ്‌താക്കളെ പ്രകോപിപ്പിച്ചത്. 

അതിനിടെ വാട്സാപ്പിന്റെ  ഈ നീക്കത്തെ തടയാൻ അഭിഭാഷകർ ഹൈക്കോടതിയിലുമെത്തി. സ്വകാര്യതക്കുള്ള മൗലികാവകാശത്തിൻറെ ലംഘനമാണ് പുതിയ വാട്സ്ആപ്പ് നയമെന്ന്  ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകർ വാദിച്ചു. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി നൽകുന്ന വാട്സാപ്പിലെ പുതിയ നയത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയിൽ  ഇക്കാര്യം ബോധിപ്പിച്ചത്. പുതിയ നയം നടപ്പാക്കുന്നതിൽ നിന്ന് വാട്ട്സ്ആപ്പിനെ  ഹൈക്കോടതിയും, കേന്ദ്രസർക്കാരും തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

keyword:whatsapp,policy