മാലിന്യക്കൂമ്പാരം: മഞ്ചേശ്വരം, മംഗൽപാടി പഞ്ചായത്തുകൾക്ക് ശുചിത്വപദവിയിലേക്കുയരാൻ കടമ്പകളേറെ.ഉപ്പള: മഞ്ചേശ്വരത്തെയും, ഉപ്പളയിലെയും പൊതു  നിരത്തുകളിലെ മാലിന്യം നീക്കാൻ നടപടികളില്ല. തലപ്പാടിക്കും ഉപ്പളയ്ക്കുമിടയിൽ  ദേശീയപാതയോരം മാലിന്യങ്ങൾ കൊണ്ട്  നിറഞ്ഞിരിക്കുന്നു.മൂക്ക് പൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥയാണ്. 

നാട്ടുകാരുടെ എതിർപ്പ്  വരുമ്പോൾ മാത്രം അധിക്രതർ പേരിന് മാലിന്യം നീക്കം ചെയ്യും. എന്നാലും മാലിന്യം തള്ളുന്നവർക്കെതിരെ യാതൊരു നടപടിയും പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

മാലിന്യസംസ്കരണത്തിന് സംവിധാനം ഇല്ലാത്തതും, പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കാത്തതുമാണ് പ്രശ്നം ഇത്രയേറെ രൂക്ഷമാകാൻ കാരണമെന്ന് ദേശീയപാതയോരത്തുള്ള   പ്രദേശവാസികൾ പറയുന്നു. രാത്രിയുടെ മറവിലാണ് ഇവിടെ മാലിന്യം തള്ളുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള ഹരിത കേരള മിഷൻ ദൗത്യം  തുടരുന്നതിനിടയിലാണ് മഞ്ചേശ്വരം, മംഗൽപാടി പഞ്ചായത്തുകളിലെ മാലിന്യപ്രശ്നം സങ്കീർണ്ണമായിട്ടുള്ളത്. പ്രസ്തുത  പഞ്ചായത്തുകൾക്ക് ശുചിത്വ പദവിയിലേക്കു  യരാൻ ഇനിയും കടമ്പകൾ ഏറെയാണ്. മാലിന്യ പ്രശ്നം പരിഹരിച്ചാലേ  അത് സാധ്യമാകൂ.

keyword:waste,manjeshwaram,mangalpady