അറവ് മാലിന്യ സംസ്കരണം: സ്വകാര്യ സംരംഭകരുടെ പ്ലാൻറുകൾ വരുന്നു.കണ്ണൂർ: കേരളത്തെ അറവ്  മാലിന്യ വിമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിനായി സംസ്ഥാന സർക്കാർ പുതിയ നയം കൊണ്ടുവരുന്നു. ഈ  വിഷയത്തിൽ വ്യക്തമായ നയമില്ലാത്തതിനാൽ അറവ് മാലിന്യം ശേഖ രിക്കാനും, സംസ്കരിക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. ഇതേതുടർന്നാണ് ഹരിത കേരളം മിഷനും, ശുചിത്വ  മിഷനും, മലിനീകരണനിയന്ത്രണ ബോർഡും  ചേർന്നാണ് പുതിയ  നയത്തിന് രൂപം കൊടുക്കുന്നത്.

ഹരിത കേരള മിഷൻറെ നേതൃത്വത്തിൽ സംസ്ഥാനത്തെ അറവ്  മാലിന്യത്തിന്റെ  കൃത്യമായ കണക്കെടുപ്പ് നടത്തും. ഇപ്പോൾ സംസ്ഥാനത്ത് നിലവിൽ 16 സംസ്കരണ പ്ലാന്റ്കൾ പ്രവർത്തിക്കുന്നുണ്ട്. പത്തെണ്ണം നിർമ്മാണ ഘട്ടത്തിലുമാണ്.

അറവ് അവശിഷ്ടങ്ങൾ കൊണ്ട് നായകൾക്കും, മത്സ്യങ്ങൾക്കുമുള്ള തീറ്റ ഉൽപ്പാദന പ്ലാൻറുകൾ ആയിരിക്കും സ്ഥാപിക്കുക. സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ കണ്ണൂരും,  മലപ്പുറവും ഉടൻ പ്ളാൻറ്കൾ തുറക്കും.

പ്രതിദിനം 1600 ടൺ കോഴി മാലിന്യവും, 900 ടെൻ മാലിന്യങ്ങളുമാണ് സംസ്കരിക്കാതെ സംസ്ഥാനത്ത് പൊതുനിരത്തിൽ വലിച്ചെറിയുന്നത്.


keyword:waste,digesting,plant