ലക്നൗ: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളെ ജയിപ്പിക്കാൻ മജ്ലിസ് പാർട്ടി നേതാവ് ഉവൈസി സഹായിച്ചിട്ടുണ്ടെന്ന് ബിജെപി എംപി സാക്ഷി മഹാരാജിന്റെ വെളിപ്പെടുത്തൽ.
ബിഹാറിലെന്നത് പോലെ ഉത്തർപ്രദേശിലും, പശ്ചിമബംഗാളിലും ഉവൈസി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും സാക്ഷി മഹാരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബീഹാർ തെരഞ്ഞെടുപ്പിൽ ഉവൈസി ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് -ആർജെഡി അടക്കമുള്ളവർ ആരോപിച്ചിരുന്നു.ഇതിന് അടിവരയിടുന്നതാണ് ബിജെപി എംപിയുടെ വെളിപ്പെടുത്തൽ.
keyword:uvaisi,helping,bjp