യു പി യിൽ ക്ഷേത്രത്തിൽ വീണ്ടും കൂട്ട ബലാത്സംഗം,കൊല:പൂജാരി ഒളിവിൽ.ഉത്തർപ്രദേശ്: സ്ത്രീ അതിക്രമ വാർത്തയുമായി വീണ്ടും യുപി. ബദായൂൻ  ജില്ലയിൽ 50 കാരിയെ ക്ഷേത്രത്തിലെ പൂജാരിയും കൂട്ടാളികളും ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. രണ്ടുപേരെ പോലീസ് പിടികൂടിയെങ്കിലും പൂജാരി ഒളിവിലാണ്.

ഞായറാഴ്ച ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോയ അംഗൻവാടി ജീവനക്കാരി  ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു. രാത്രി 11 മണിയോടെ പൂജാരിയും രണ്ടു സഹായികളും സ്ത്രീയുടെ ജീവനറ്റ ശരീരം വീട്ടിലെത്തിക്കു കയായിരുന്നു. പൊട്ടകിണത്തിൽ വീണുവെന്നും, പുറത്തെടുത്ത്  ഇവിടെ എത്തിക്കുകയായിരുന്നുവെന്നും മകനോട് ഇവർ പറഞ്ഞു.ഇത് സംശയത്തിന് കാരണമായി. മകൻ പോലീസിൽ പരാതി നൽകിയതോടെയാണ്‌ കൊലപാതകമെന്ന് തെളിഞ്ഞത്.


keyword :utharpradesh,rape,issue