അഴിമതിയും കൊലപാതകവും,കൊള്ളയുമില്ലാത്ത ഐശ്വര്യ കേരളമാണ് യൂ ഡി എഫ് ലക്‌ഷ്യം -രമേശ് ചെന്നിത്തല.കുമ്പള :ജനം ആഗ്രഹിക്കുന്ന ഭരണമാണ് യൂ ഡി എഫ് ലക്ഷ്യമെന്നും ,തകർന്ന് പോയ ജനങ്ങളുടെ മനസാക്ഷിയെ ഉയർത്തിക്കൊണ്ട് കേരളത്തിൽ സമൃദ്ധിയും ,ഐശ്വര്യവും കൊണ്ട് വരുമെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തിൽ പിണറായി സർക്കാർ 5 വർഷം എന്ത് ചെയ്തു എന്ന ജനങ്ങൾക്കറിയാം.എല്ലാ മേഖലകളിലും അഴിമതി ,കൊലപാതകങ്ങൾ വർധിച്ചു ,പി എസ്  സി യെ നോക്കുകുത്തിയാക്കി ,സ്വന്തക്കാർക്ക് തൊഴിൽ മേഖലയിൽ പിൻവാതിൽ നിയമനം,തൊഴിൽ രഹിതരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും,വിവിധ ജനവിഭാഗങ്ങളുടെയും പ്രയാസങ്ങൾക്ക് പരിഹാരം കാണുന്ന ഒരു ഐശ്വര്യപൂർണ്ണമായ കേരളം കെട്ടിപ്പടുക്കാൻ യൂ ഡി എഫ് പ്രതിജ്ഞാ ബദ്ധമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.അതിനായിട്ടാണ് ഈ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ ഇടതു മുന്നണിയുടെ അന്ത്യം  സംഭവിക്കുമെന്നും  ചെന്നിത്തല പറഞ്ഞു.യൂ ഡി എഫ് ഐശ്വര്യ കേരള യാത്ര തുളുനാടിന്റെ സംഗമ ഭൂമിയായ കുമ്പളയിൽ നിന്ന് പ്രയാണം ആരംഭിച്ചു കൊണ്ട് നടത്തിയ വേദിയിലാണ് രമേശ് ചെന്നിത്തല നിലപാട് വ്യക്താമാക്കിയത്. 

keyword:udf,ramesh,chennithala