കുമ്പള :ജനജീവിതം ദുസ്സഹമാക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നു കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.പെട്രോൾ വിലയിൽ സർവ്വ കാല റെക്കോർഡ് ആണ് രാജ്യത്ത്.കേരളത്തിലാണെങ്കിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പോലും കഴിയാത്ത സർക്കാരാണ് ഭരിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജനങ്ങളോട് പറയാൻ ഒന്നുമില്ല അതിനാലാണ് യൂ ഡി എഫ് നേതാക്കൾക്കെതിരെ ഉണ്ടായില്ലാ വെടികൾ പൊട്ടിക്കുന്നതെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.100 സീറ്റുകൾ നേടിക്കൊണ്ട് യൂ ഡി എഫ് ഭരണത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
keyword:aishwarya,kerala,yathra