വിദേശികൾക്ക് യൂ എ ഇ പൗരത്വം .പ്രവാസികൾക്ക് ആഹ്ളാദം.ദുബായ് ∙ യുഎഇയുടെ പൗരത്വ നിയമത്തില്‍ ചരിത്രപരമായ ഭേദഗതിക്ക് അംഗീകാരം ലഭിച്ചതോടെ പ്രവാസികള്‍ക്ക് ആഹ്ലാദം.നിക്ഷേപകര്‍, പ്രഫഷനലുകള്‍, പ്രതിഭകള്‍, കലാകാരന്മാര്‍, ഇവരുടെയെല്ലാം കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്കാണ് പൗരത്വം ലഭിക്കുക. തങ്ങളുടെ യഥാര്‍ഥ പൗരത്വം ഇതോടൊപ്പം നിലനിര്‍ത്തുകയും ചെയ്യാം.മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഇൗ മേഖലകളില്‍ ശ്രദ്ധേയരാണ്.
യുഎഇയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആദരവാണ് പൗരത്വനിയമ ഭേദഗതിയെന്ന് അധികൃതര്‍ പറഞ്ഞു. കിരീടാവകാശിയുടെ കോര്‍ട്, എക്സിക്യുട്ടീവ് കൗണ്‍സിലുകള്‍, ഫെഡറല്‍ മന്ത്രിസഭ എന്നിവ കൂടിച്ചേര്‍ന്നാണ് ഇതുസംബന്ധമായി തീരുമാനമെടുക്കുക.പൗരത്വം ലഭിക്കുന്നവര്‍ക്ക് ഒട്ടേറെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും.

നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, സ്പെഷ്യലിസ്റ്റുകള്‍, ഉപജ്ഞാതാക്കള്‍, ശാസ്ത്രജ്ഞര്‍, പ്രതിഭകള്‍, ബുദ്ധിജീവികള്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ക്കും ഇവരുടെയെല്ലാം കുടുംബങ്ങള്‍ക്കും പൗരത്വം ലഭിക്കും. ഇതില്‍ ചില നിബന്ധനകളുണ്ട്. അവ,നിക്ഷേപകര്‍ക്ക് യുഎഇയില്‍ സ്വന്തമായി സ്വത്തുവകകള്‍ ഉണ്ടായിരിക്കണം.ഡോക്ടര്‍മാരും സ്പെഷ്യലിസ്റ്റുകളും യുഎഇയില്‍ അനിവാര്യജോലി ചെയ്യുന്നവരായിരിക്കണം.

കൂടാതെ, 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമാകണം. പ്രമുഖ സ്ഥാപനത്തിലായിരിക്കണം ജോലി ചെയ്യുന്നത്. ശാസ്ത്രജ്ഞര്‍ യൂണിവേഴ്സിറ്റിയിലോ, ഗവേഷക കേന്ദ്രത്തിലോ, സ്വകാര്യ മേഖലയിലോ ഗവേഷകരായിരിക്കണം. ഈ മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. ശാസ്ത്രഗവേഷണത്തില്‍ രാജ്യത്തിന് എന്തെങ്കിലും സംഭാവന നല്‍കിയതിന് അംഗീകാരം ലഭിച്ചവര്‍ക്കായിരിക്കും മുന്‍ഗണന.

യുഎഇയിലെ ഏതെങ്കിലും ശാസ്ത്ര സ്ഥാപനത്തില്‍ നിന്നുള്ള അംഗീകാരം ലഭിച്ചവര്‍ക്കായിരിക്കും മുന്‍ഗണന.യുഎഇയിലെ ഏതെങ്കിലും ശാസ്ത്ര സ്ഥാപനത്തില്‍ നിന്നുള്ള അംഗീകാരപത്രം നിര്‍ബന്ധമാണ്. കലാകാരന്മാരും ബുദ്ധിജീവികളും തങ്ങളുടെ മേഖലകളില്‍ പ്രമുഖ സ്ഥാനമുള്ളവരും ഒന്നിലേറെ രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയവരുമായിരിക്കണം. ഇതുസംബന്ധമായ സര്‍ക്കാര്‍ കത്ത് നിര്‍ബന്ധം. അതേസമയം നിയമാവലികള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ യുഎഇ പൗരത്വം പിന്‍വലിക്കുന്നതാണ്keyword:uae,citizenship