ട്രംപ് അമേരിക്കയുടെ പൊതുശത്രു :യുഎസ് പ്രതിനിധി സഭ ഇംപീച്ച് ചെയ്തു.വാഷിംഗ്ടൺ: രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ യുഎസ് പ്രസിഡൻറ് എന്ന അപൂർവ്വ റെക്കോർഡ് ചരിത്രത്തിൽ ഡൊണാൾഡ് ട്രംപിന്  സ്വന്തം.ജോ. ബൈഡനോട്  തോറ്റ ഈ മാസം 20ന് സ്ഥാനമൊഴിയുന്ന ട്രംപിനെ യുഎസ് പ്രതിനിധിസഭ 197നെതിരെ 232 വോട്ടുകൾക്ക് ഇംപീച്ച് ചെയ്തു.10 റിപ്പബ്ലിക്കൻ അംഗങ്ങൾ പോലും ട്രംപിനെതിരായി  വോട്ട് ചെയ്തു. പ്രമേയം ഇനി ഉപരിസഭയായ സെനറ്റിന്റെ  പരിഗണനക്ക് വിടും. 

ജനുവരി ആറിന് പാർലമെൻറ് മന്ദിരത്തിൽ  നടന്ന കലാപത്തിന് പ്രേരണ നൽകിയതിനാണ് ട്രംപ് ഇംപീച്ച് ചെയ്യപ്പെടുന്നത്. ഈ കലാപം നാടിന് എതിരാണ്. അമേരിക്കയുടെ പൊതു ശത്രുവാണ് ട്രംപ്.യുഎസ് പ്രതിനിധി സഭയുടെ  പുറത്താക്കൽ പ്രമേയത്തിൽ പറയുന്നു.


keyword:trump,issue