കേരളം ആവശ്യപ്പെട്ടാൽ ട്രെയിനുകൾ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം.


ഷൊർണ്ണൂർ: മെമു, പാസഞ്ചർ ഉൾപ്പെടെ മുൻകൂട്ടി റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ പുനരാരംഭിക്കാൻ സംസ്ഥാനസർക്കാർ ആവശ്യപ്പെടണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം.

തമിഴ്നാടും, കർണാടകയും ആവശ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൻറെ തീരുമാനത്തിന് കാത്തുനിൽക്കുകയാണ് റെയിൽവേ മന്ത്രാലയം. കർണാടകയിൽ മെമു ഉൾപ്പെടെയുള്ള  പകൽ ട്രെയിനുകൾ സംസ്ഥാനത്തിന്റെ  ആവശ്യപ്രകാരം അനുവദിച്ചു കഴിഞ്ഞു. തമിഴ്നാട്ടിലും അടുത്തദിവസങ്ങളിൽ ട്രെയിനുകൾ ഓടിത്തുടങ്ങും.

കേരളത്തിൽ റെയിൽവേ നോഡൽ  ഓഫീസർ കൂടിയായ ചീഫ് സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടാൽ മാത്രമേ ട്രെയിനുകൾ തുടങ്ങുവെ ന്ന് റെയിൽവേ അറിയിച്ചു. ഏതൊക്കെ ട്രെയിനുകൾ പുനരാരംഭിക്കണം എന്ന കാര്യത്തിൽ റെയിൽവേ തീരുമാനം കൈക്കൊള്ളും.
keyword:train,starting,kerala