ട്രെയിൻ മാർഗം ഇരുചക്രവാഹനങ്ങൾ കയറ്റി അയക്കുന്നത്: കർശന നിയന്ത്രണവുമായി റെയിൽവേ.മംഗളൂരു: പാലക്കാട് നിന്ന്  ട്രെയിൻ മാർഗ്ഗം മംഗളൂരുവിൽ എത്തിച്ച ബൈക്കിൽ  കൂടി പെട്രോൾ കണ്ടെത്തിയതോടെ  പരിശോധന കർശനമാക്കി റെയിൽവേ. ഞായറാഴ്ച വർക്കലയിൽ മലബാർ എക്സ്പ്രസ്സ് ലഗേജ് വാനിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് നടത്തിയ  പരിശോധനയിലാണ് മംഗളൂരുവിൽ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ  ടാങ്കിൽ പെട്രോളുള്ള  ബൈക്ക് കണ്ടെത്തിയത്. ഇതോടെ റെയിൽവേ പാർസൽ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾക്ക് വഴിയൊരുങ്ങി. 

സാധാരണ ബൈക്കുകൾ തീവണ്ടിമാർഗം പാർസലായി എത്തിക്കുമ്പോൾ അതിലെ പെട്രോൾ മുഴുവൻ നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. റെയിൽവേ സാങ്കേതികമായി വളരെയേറെ വളർന്നിട്ടും പാർസൽ  കൈകാര്യം ചെയ്യുന്നത്  അശ്രദ്ധയോടെയാണ്. തീവണ്ടിയിലെ പാർസൽ വാനിൽ  മീൻ മുതൽ  ബൈക്ക് വരെ  കൊണ്ടുപോകാമെന്നിരിക്കെ  ബുക്കിങ് ഓഫീസുകളിൽ സുരക്ഷയ്ക്കായി ക്യാമറകളില്ലാത്തത് വലിയ പോരായ്മയായി ചൂണ്ടികാണിക്കപ്പെടുന്നു. പരിശോധനയ്ക്ക് സ്കാനർ സംവിധാനവുമില്ല .


keyword:train,firing,issue