കർഷക സമരം:ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യു പി സർക്കാർ. ലക്നൗ: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ  പ്രകടനം നടത്താനിരിക്കുന്ന  കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ  നൽകേണ്ടെന്ന് യു പി സർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.

എല്ലാ ജില്ലകളിലും സപ്ലൈ  ഓഫീസർമാർക്ക് സർക്കാർ ഈ നിർദേശം നൽകിയത് അറിഞ്ഞതിനെ തുടർന്ന് നഗരങ്ങളിൽ  ഗതാഗതം മുടക്കാൻ കർഷക നേതാവ് ആഹ്വാനം  ചെയ്തു.

keyword:farmers,protest,tractor,rally