ഡൽഹി യുദ്ധക്കളം കർഷകരുടെ ട്രാക്ടർ റാലിക്കിടെ വ്യാപക സംഘർഷം.ന്യൂഡൽഹി: ഡെൽഹിയിൽ കർഷകർ സംഘടിപ്പിച്ച ട്രാക്ടർ റാലിക്കിടെ വ്യാപക സംഘർഷം. ഒരു കർഷകൻ മരണപെട്ടു. പോലീസ് വെടിവെച്ചു കൊന്നതാണെന്നു കർഷകർ ആരോപിക്കുന്നു. പോലീസ് ആകട്ടെ ട്രാക്ട ർ നിയന്ത്രണം വിട്ടു മറിഞ്ഞതാണ് മരണ കാരണമെന്നു പറയുന്നു. 

ലക്ഷക്കണക്കിന് കർഷകർ അണിനിരന്ന ട്രാക്ടർ പരേഡിനെ പോലീസിന്  നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഡൽഹിയിലെ മർമ്മപ്രധാനമായ സ്ഥലത്ത് ഇത്തരത്തിൽ സംഘർഷം ഉടലെടുത്തത് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

സംഘർഷം   വ്യാപിക്കാതിരിക്കാൻ കേന്ദ്രസർക്കാർ സൈന്യത്തെ വിന്യസിച്ചേക്കുമെന്ന്  പറയപ്പെടുന്നു. പോലീസും, കർഷകരും  ഡൽഹിയിലെ വിവിധ ഭാഗങ്ങളിലായി സംഘർഷം തുടരുകയാണ് .

keyword :tractor,rally