കർഷകരല്ലേ സാറെ ഒന്ന് പൊരുതാൻ തുനിഞ്ഞിറങ്ങിയതാ, ബാരിക്കേഡുകൾ തകർത്തു കർഷകർ മുന്നേറുന്നു.


ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച്‌ ചെങ്കോട്ടയിലെത്തി. ഇരുപതോളം ട്രാക്ടറുകളാണ് ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ പൊലീസ് വ്യാപക അധിക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് കര്‍ഷകരുടെ മുന്നേറ്റം.

പ്രതിഷേധം നടക്കുന്ന പലയിടത്തും പൊലീസ് ലാത്തി വീശി. കര്‍ഷകരുടെ ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. നിര്‍ത്തിയിട്ടിരിക്കുന്ന എല്ലാ ട്രാക്ടറുകളുടെയും കാറ്റ് അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.പലയിടത്തും കര്‍ഷകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയില്‍ പലയിടത്തും പൊലീസിന്റെ ഭാഗത്തുനിന്നും സംഘര്‍ഷം തുടരുകയാണ്.

പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് അതിര്‍ത്തില്‍നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളിലും മറ്റുമായി കര്‍ഷകര്‍ മാര്‍ച്ച്‌ നടത്തുന്നത്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറ്റം. പൊലീസ് വാഹനങ്ങള്‍ കര്‍ഷകര്‍ നീക്കി മാറ്റി. ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി.

റിപബ്ലിക് ഡേ പരേഡിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കാനാണ് കര്‍ഷകര്‍ക്ക് പൊലീസ് അനുമതി നല്‍കിയിരുന്നത്. ഇത് ലംഘിച്ചാണ് കര്‍ഷകര്‍ വമ്ബിച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്. 12 മണിക്ക് ട്രാക്ടര്‍ റാലി നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ കര്‍ഷകര്‍ സംഘമായി എത്തുകയായിരുന്നു. സിംഘു, തിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. കര്‍ഷകര്‍ പ്രതിഷേധവുമായി എത്തുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.





keyword:tractor,rally,delhi