ട്രാക്ടർ പരേഡ് തടയാതെ സുപ്രീംകോടതി

ന്യൂഡൽഹി. റിപ്പബ്ലിക് ദിനത്തിലെ കിസാൻ ട്രാക്ടർ  പരേഡിന്  ഡൽഹിയിലേക്ക് കടക്കാൻ കർഷകരെ അനുവദിക്കണമോയെന്ന്  തീരുമാനിക്കാനുള്ള അധികാരം പ്രയോഗിക്കാൻ ഡൽഹി പോലീസിന് പൂര്ണ്ണ അധികാരമുണ്ടെന്ന് ഡൽഹി ഹൈകോടതി. എന്നാൽ ഇത് വ്യക്തമാക്കി ഉത്തരവ് നൽകണമെന്ന ആവശ്യം കോടതി നിരസിച്ചു. കിസ്സാൻ പരേഡ് റിപ്പബ്ലിക്ദിന പരേഡിനെ ബാധിക്കുമെന്നും അത് രാജ്യത്തിന് അപമാനകര മാകുമെന്നുള്ള  പോലീസ്  നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.

കർഷക പ്രക്ഷോഭവും, കിസാൻ പരേഡുമായി മുന്നോട്ട് പോകുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. പ്രശ്നം പരിഹരിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ആദ്യയോഗം ഇന്നാണ്.