കുമ്പള: വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഈ ഭരണസമിതിയെങ്കിലും ടൗണിൽ ഒരു ശൗചാലയം നിർമ്മിക്കുമോ.. ചോദിക്കുന്നത് വിവിധ ഭാഗങ്ങളിൽ നിന്ന് ബസ്സിൽ നിന്നിറങ്ങുന്ന യാത്രക്കാർ.. ഒപ്പം കുമ്പള ടൗണിലെ വ്യാപാരികളും.
കഴിഞ്ഞ 3 ഭരണസമിതിക്ക് മുൻപിലും ഇതേ വിഷയം തന്നെയായിരുന്നു ടൗണിൽ എത്തുന്നവർ ആവശ്യപ്പെട്ടിരുന്നത്.എല്ലാ ഭരണസമിതികളും കുമ്പള ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സും, ടോയ്ലറ്റും നിർമ്മിക്കുമെന്ന് പറഞ്ഞതല്ലാതെ ഒന്നും എങ്ങുമെത്തിയില്ല.. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്തതും ഇതേ വിഷയം തന്നെയായിരുന്നു. പുതിയ ഭരണസമിതിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് യാത്രക്കാരും വ്യാപാരികളും.
keyword:toilet,issue,kumbla,town