കൊച്ചി: കേരളത്തിലെ തിയേറ്ററുകളിൽ നാളെ മുതൽ വീണ്ടും സിനിമാക്കാലം. വിജയ് നായകനായ തമിഴ് ചിത്രം "മാസ്റ്റർ ''റിലീസായി തീയേറ്ററുകളിലെത്തും.കോവിഡ് വ്യാപനത്തെ തുടർന്നു 2020 മാർച്ച് 11ന് അടച്ച തീയേറ്ററുകളിൽ 309-ആം ദിവസമായ നാളെ മുതൽ പ്രദർശനം പുനരാരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ഫിലിം ചേമ്പറാണ്.
തീയേറ്ററുകളുടെ വിനോദ നികുതി ഈ മാസം മുതൽ അടുത്ത മാർച്ച് വരെ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് തിയേറ്റർ തുറക്കാനുള്ള പ്രഖ്യാപനം വന്നത്.
ഈ മാസം 29നു റിലീസാവുന്ന വാങ്ക് ആവും തീയറ്റര്‍ കാണുന്ന ആദ്യ മലയാള ചിത്രം. സംവിധായകന് വികെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ കഥ ഉണ്ണി ആര് ആണ്. ഷബ്ന മുഹമ്മദ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അനശ്വര രാജന് മുഖ്യ വേഷത്തിലെത്തും.
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന വണ്‍ ഫെബ്രുവരി പകുതിയോടെ എത്തും. ബോബി സഞ്ജയ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മുരളി ഗോപി, നിമിഷ സജയന് എന്നിവരും വേഷമിടും. മാര്‍ച്ച് 26ന് പ്രിയദര്‍ശന്‍മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ റിലീസാവും. ഏപ്രില്‍ 13ന് നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം തീയറ്ററുകളിലെത്തും. മെയ് 13ന് ഫഹദ് ഫാസില്‍ മഹേഷ് നാരായണന് കൂട്ടുകെട്ടിലൊരുങ്ങുന്ന മാലിക് ആരാധകര്‍ക്കു മുന്നിലെത്തും.
പ്രീസ്റ്റ്, മിന്നല്‍ മുരളി, ചുരുളി, കുറുപ്പ് തുടങ്ങി ശ്രദ്ധേയമായ വേറെയും സിനിമകള്‍ റിലീസിനു തയ്യാറെടുക്കുന്നുണ്ട്.
keyword:thetare,opening,kerala