സിനിമാ തീയറ്ററുകൾ തുറക്കുന്നതിൽ തടസ്സങ്ങളേറെ.കാസറഗോഡ്: സിനിമാ തിയേറ്ററുകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ജില്ലയിൽ ബിഗ് സ്ക്രീനിൽ വീണ്ടും സിനിമയുടെ വസന്തം വിരിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. പുതിയ സിനിമകൾ റിലീസിന് ഇല്ലാത്തതും, വിതരണക്കാർ സിനിമ നൽകാൻ തയ്യാറാകാത്തതും, പകുതി സീറ്റുകളിൽ മാത്രം  ആളെ വെച്ച്  സിനിമ കാണിക്കേണ്ടി വരുന്നതുമാണ് തിയേറ്റർ നടത്തിപ്പുകാരുടെ മുന്നിലുള്ള പ്രശ്നങ്ങൾ. ഇത് പരിഹരിക്കാനാ  യാൽ മാത്രമേ തീയേറ്ററുകൾ പഴയ നിലയിലാകുമെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.

തിയേറ്റർ ഉടമകളുടെ സംഘടനയുടെ യോഗം നാളെ ചേരുന്നുണ്ട്. അതിനുശേഷമെ  തിയേറ്ററുകളിൽ എന്നുമുതൽ സിനിമ പ്രദർശിപ്പിക്കാമെന്ന് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.
keyword:theatre,reopening,issue