തലപ്പാടിക്ക് വേണം ഒരു ബസ് സ്റ്റാൻഡും, ഷോപ്പിങ് കോംപ്ലക്സും ശൗചാലയവും.
തലപ്പാടി: കേരളത്തിൻറെ അതിർത്തിപ്രദേശമായ തലപ്പാടിക്കും വേണം ഒരല്പ്പം വികസനം. യാത്രക്കാരായിട്ടുള്ളവർക്കും, നാട്ടുകാർക്കും പ്രാഥമിക സൗകര്യങ്ങൾ പോലും നിറവേറ്റാൻ ഇവിടെ ശൗചാലയമോ,  ശുചിമുറിയോ ഇല്ല. 

തലപ്പാടിയിൽ ബസ്റ്റാൻഡ് എന്ന് പറയാൻ ഒന്നുമില്ല. ബസ്സുകൾ നിർത്തിയിടുന്ന സ്ഥലം സ്റ്റാൻഡ് എന്ന് വിളിക്കാം. ബസ് കാത്ത് നിൽക്കാൻ പോലും പേരിന് ഒരു ഷെഡ്‌ഡുമില്ല. എന്താണ് ഇവിടെ വികസനം വരാത്തതെന്ന് ചോദിച്ചാൽ നാട്ടുകാർ പറയും അതിർത്തി പ്രദേശത്തുകാർ ആയത് കൊണ്ടാണെന്ന്.ആ പറച്ചിലിലുമുണ്ട് അവഗണയുടെ സ്വരം. 

താഴെ തലപ്പാടി, മേലെ തലപ്പാടി എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ തലപ്പാടിയിൽ ഉണ്ട്.താഴെ തലപ്പാടി  കർണാടകയിലും, മേലെ തലപ്പാടി കേരളത്തിലുമാണ് ഉൾപ്പെടുന്നത്. നാലുവരിപ്പാതയും, ടോൾ വികസനവുമായപ്പോൾ കർണാടക തലപ്പാടിക്ക് സൗകര്യങ്ങളേറെ. കേരള തലപ്പാടിയിൽ വികസനം തിരിഞ്ഞു നോക്കുന്നേയില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

സർക്കാർ സ്ഥലമൊക്കെ വേണ്ടുവോളം ഉണ്ടായിട്ടും വികസനത്തിൽ അധികൃതർ കാണിക്കുന്ന അവഗണന പ്രതിഷേധാർഹമെന്ന് നാട്ടുകാർ പറയുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ബസ് സ്റ്റാൻഡും,  ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കാനായാൽ അത് പഞ്ചായത്തിന് വരുമാനവും, നാടിൻറെ വികസനത്തിന് മുതൽ കൂട്ടമാകുമെന്നും  നാട്ടുകാർ പറയുന്നു.

keyword:thaplappady,busstand,issue