പാകിസ്ഥാനിൽ തകർത്ത ക്ഷേത്രം പുനർ നിർമ്മിക്കാനൊരുങ്ങുന്നു.



ഇസ്ലാമബാദ്:വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിൽ ജനക്കൂട്ടം തകർത്ത ഹിന്ദു ക്ഷേത്രം പുനർ നിർമ്മിക്കാനൊരുങ്ങി പ്രാദേശിക സർക്കാർ.പുനർ നിർമ്മിക്കുന്നതിന്റെ പൂർണ്ണ ചിലവും സർക്കാർ വഹിക്കും.ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ  ക്ഷേത്രമാണ് ജനക്കൂട്ടം തകർത്തത്.പ്രതികളെന്ന് സംശയിക്കുന്ന നിരവധി പേര് ഇതിനകം പിടിയിലായിട്ടുണ്ട്.

ഹിന്ദു സംഘത്തിന്റെ ഉടമസ്ഥതയിലുള്ള  ഒരു കെട്ടിടത്തിന്റെ നവീകരണത്തിൽ പ്രധിഷേധിച്ചാണ് ആൾക്കൂട്ടം ക്ഷേത്രത്തിനെതിരെ അക്രമം നടത്തിയത്.ക്ഷേത്രം തകർത്തതിനെ തുടർന്ന് പാകിസ്താന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.തുടർന്നാണ് പ്രവിശ്യാ സർക്കാർ ശക്തമായ നടപടിയുമായി മുന്നോട്ട് വന്നത്.




keyword:pakisthan,temple,issue