ടെലി കൺസൾട്ടേഷൻ: ഡോക്ടറെ കണ്ടത് എഴു പതിനായിരത്തോളം പേർ.കണ്ണൂർ: സർക്കാരിൻറെ സൗജന്യ ടെലി കൺസൾട്ടേഷൻ സംവിധാനമായ സ ന്ജീവനിയിൽ ഇതുവരെ 70 നായിരത്തിലധികം പേർ ചികിത്സതേടി. തുടങ്ങി ആറുമാസത്തിനുള്ളിൽ ഓൺലൈനായി ഡോക്ടറേ  സന്ദർശിക്കുന്ന രോഗികളുടെ എണ്ണം കൂടുകയാണ്. ജൂൺ മാസം ആരംഭിച്ച സഞ്ജീവനിയിൽ സ്പെഷാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ  960 പേരുടെ സേവനം ലഭിക്കും. ടെലി  കൺസൾട്ടേഷൻ വഴി ലഭിക്കുന്ന കുറിപ്പ്‌ ഉപയോഗിച്ച്  സർക്കാർ ആശുപത്രികളിൽ നിന്ന് രോഗികൾക്ക് സൗജന്യമായി മരുന്നു വാങ്ങാനും സംവിധാനമുണ്ട്.

ഡൗൺലോഡ് ചെയ്തെടുത്ത  കുറിപ്പടി പ്രകാരം അനുബന്ധ ചികിത്സയും സർക്കാർ ആശുപത്രികളിൽ നിന്നും ലഭിക്കും.കോവിഡ് സാഹചര്യത്തിൽ ടെലി കൺസൾട്ടേഷനെ കൂടുതൽ പേർ ആശ്രയിക്കുന്നതായാണ് കാണുന്നതെന്ന് ഈ സഞ്ജീവനി നോഡൽ  ഓഫീസർ ഡോക്ടർ ദിവ്യ  പറയുന്നു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നിന്നുള്ള സ്ഥാപനങ്ങൾ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. ടെലി കൺസൾട്ടേഷൻ പ്രയോജനപ്പെടുത്താൻ കൂടുതൽ പേരെ പ്രേരിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ  നീക്കം. സംസ്ഥാനത്തെ പതിനായിരത്തോളം പിഎച്ച്സി കളെ  ഇതുമായി ബന്ധപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

esanjeevaniopd. in.kerala എന്ന വെബ്സൈറ്റിൽ കയറി ലോഗിൻ ചെയ്യണം. ഫോൺ നമ്പർ അടക്കമുള്ള വിവരം നൽകണം. അപ്പോൾ ഒടിപി നമ്പർ കിട്ടും. ഇതോടെ  പേഷ്യന്റ്  ഐഡിയും,  ടോക്കൺ നമ്പറും ലഭിക്കും. വീണ്ടും സൈറ്റ്  സന്ദർശിച് ടോക്കൺ നമ്പറും, മൊബൈൽ നമ്പറും നൽകി ലോഗിൻ ചെയ്തു പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം. കോൾ നൗ  എന്ന ബട്ടൺ അമർത്തിയാൽ ഡോക്ടറെ കാണാം. മരുന്ന് കുറിപ്പ്  ഡൗൺലോഡ് ചെയ്യാം. ജനറൽ മെഡിസിനിൽ എല്ലാ ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ സേവനം ലഭിക്കും. സ്പെഷ്യാലിറ്റി ഒ പി യിൽ  ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് സേവനം.

keyword:telecommunication,news