ബംഗളൂരു: ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ടെക് ഹബ്ബായി ബംഗളൂരു മാറിയതായി പഠനം. യൂറോപ്പ്യൻ നഗരങ്ങളായ ലണ്ടൻ, മ്യൂണിക്, ബെർലിൻ, പാരിസ് എന്നിവയാണ് തൊട്ടുപിന്നിൽ ഉള്ളത്.മുംബൈ ആറാം സ്ഥാനത്തെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. ബംഗളൂരുവിലെ നിക്ഷേപം കഴിഞ്ഞ നാല് വർഷത്തിനിടെ 5.4 മടങ്ങ് വർദ്ധിച്ചു.
2016 ൽ 1.3 ബില്യൺ യു എസ് ഡോളറായിരുന്നത് 2020ആയപ്പോഴേക്കും 7.2 ബില്ല്യൺ ആയാണ് ഉയർന്നത്. ലണ്ടനിലെ അന്താരാഷ്ട്ര വ്യാപാര നിക്ഷേപ ഏജൻസിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
keyword:tech,hub,bengaluru