"സാന്ത്വന സ്പർശം'' പരാതി പരിഹാര അദാലത്തുമായി സർക്കാർ.കാസറഗോഡ്: ജില്ലയിലെ ജനങ്ങൾക്ക് പരാതികൾ നേരിട്ട് സമർപ്പിക്കാൻ അവസരം നൽകുന്ന സാന്ത്വന സ്പർശം  പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 8,9 തീയതികളിൽ നടക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ  അറിയിച്ചു. 

എട്ടിന് കാഞ്ഞങ്ങാട്ടും, ഒമ്പതിന് കാസർകോട്ടുമായിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ ഇ  ചന്ദ്രശേഖരൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്.

പൊതുജനങ്ങൾക്ക് സർക്കാരിൽനിന്ന് ലഭ്യമാക്കേണ്ട വിവിധ ആവശ്യങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം ഉണ്ടാകുന്നതിന്  സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംരംഭമാണ് സാന്ത്വന സ്പർശം. അദാലത്തിൽ പങ്കെടുക്കുന്നതിന് പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിലും,  പഞ്ചായത്ത് ഓഫീസുകളിലും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഫെബ്രുവരി രണ്ടിന് വൈകിട്ട് വരെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

keyword:saanthwana,sparsham