കേസ് നടത്താൻ പണമില്ല.സുപ്രീം കോടതിക്ക് ലക്ഷം കത്തുകളയച്ചു ഉദ്യോഗാർത്ഥികൾ.കോഴിക്കോട് :സംസ്ഥാനത്തെ അനധികൃത നിയമനങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സുപ്രീം കോടതിയിലേക്ക് ഒരു ലക്ഷം കത്തുകളയാക്കുന്നു.

മത്സര പരീക്ഷയെഴുതി വിജയിച്ചു വന്നവരെ നോക്ക് കുത്തിയാക്കി സർക്കാർ പിൻവാതിൽ വഴി സ്വന്തക്കാരെ നിയമിച്ചു കൊണ്ടിരിക്കുകയാണെന്ന് കത്തിൽ പറയുന്നു.താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സുപ്രീം കോടതി വിധികൾക്ക് എതിരാണെന്ന് സർക്കാർ വകുപ്പുകൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടും പിൻവാതിൽ നിയമനം തുടരുകയാണ്.തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾക്ക് സുപ്രീം കോടതിയിൽ വക്കീലിനെ വെച്ച് കേസ് നടത്താൻ കഴിവില്ലാത്ത കൊണ്ടാണ് കത്തെഴുതുന്നത്.
keyword:supreme,court