നാടുനീളെ ഹൈപ്പർ- സൂപ്പർമാർക്കറ്റുകൾ: ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ.കാസർഗോഡ്: ഗ്രാമങ്ങളിൽപോലും ഹൈപ്പർ- സൂപ്പർമാർക്കറ്റുകൾ തുറന്നതോടെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിലായി.

ഗ്രാമങ്ങളിൽ  വർഷങ്ങളായി ചെറുകിട കച്ചവടം ചെയ്തു ജീവിച്ചുപോരുന്ന വരുടെ ഉപജീവനമാർഗമാണ് ഇതോടെ അടഞ്ഞത്. നേരത്തെ വൻകിട  സൂപ്പർ- ഹൈപ്പർ മാർക്കറ്റുകൾ ജില്ലാകേന്ദ്രങ്ങളിലായിരുന്നു തുറന്നിരുന്നതെങ്കിൽ ഇപ്പോൾ സ്ഥല ലഭ്യതയും,  പാർക്കിംഗ് സൗകര്യങ്ങളുള്ളടുത്തൊക്കെ തുറക്കാനുള്ള അവസരമാണുള്ളത്. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതിയുമുണ്ട്.

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ടൗണുകളിലും, ഗ്രാമങ്ങളിലുമായി ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാരുണ്ട്. ഓരോ വർഷവും നൂറുകണക്കിന് ഹൈപ്പർ- സൂപ്പർമാർക്കറ്റുകളാണ് തുറന്നു കൊണ്ടിരിക്കുന്നത്. വൻകിട കുത്തക കമ്പനികളുടെത് വേറെയും. ഇതുമൂലം ചെറുകിട കച്ചവടക്കാരുടെ കച്ചവടമൊക്കെ തീരെ ഇല്ലാതായി. കടകൾ അടച്ചു പൂട്ടൽ ഭീഷണിയിലാണ്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് പഴയകാല വ്യാപാരികൾ.


keyword:supermarket,opening