മൊഗ്രാൽ :പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തയുമായ സുഗതകുമാരി ടീച്ചറുടെ 86ആം ജന്മ ദിനത്തിൽ ജി വി എച്ച് എസ് എസ് മൊഗ്രാലിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങളും, എസ് എം സി ചെയർമാൻ കെ എം മുഹമ്മദും ചേർന്നാണ് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടത്.
ഹെഡ്മാസ്റ്റർ മനോജ് എ, ഹൈസ്കൂൾ എസ് ആർ. ജി കൺവീനർ രാജീവ് പി ജി, അധ്യാപകരായ മധുസൂദനൻ, ഖാദർ മാഷ് തുടങ്ങിയവർ സംസാരിച്ചു.
keyword:sugathakumari,teacher