ഭരണ സമിതികൾക്ക് മറ്റൊരു പരീക്ഷണഘട്ടം കൂടി: സ്ഥിരം സമിതി അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് 7 മുതൽ

കുമ്പള. പഞ്ചായത്ത് അധ്യക്ഷ, ഉപാധ്യക്ഷൻ മാരെ തെരഞ്ഞെടുത്തതോടെ ഇനി സ്ഥിരം സമിതി  അധ്യക്ഷൻമാരെ തെരഞ്ഞെടുക്കാനുള്ള നടപടികളിൽ ഭരണസമിതിക്ക് പുതിയ വെല്ലുവിളികളാകും. 

പല പഞ്ചായത്തുകളിലും ഭരണസമിതിക്ക് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണിപ്പോൾ. സ്വതന്ത്രരുടെ  പിന്തുണയോടെയും, നറുക്കെടുപ്പിലൂടെയും മറ്റുമാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്മാരെ തെരഞ്ഞെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാൻ ഇത്തരം പഞ്ചായത്ത് ഭരണ സമിതികൾക്ക് ഏറെ വെല്ലുവിളികൾ നേരിടേണ്ടിവരും.

ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ അഞ്ച് സമിതികളാണ് രൂപീകരിക്കേണ്ടത്. ഇതിൽ ധനകാര്യം കൈകാര്യം ചെയ്യേണ്ടത് വൈസ്  പ്രസിഡണ്ടാണ്. ശേഷിക്കുന്ന നാല് സമിതികൾക്ക് അധ്യക്ഷൻ മാരെ കണ്ടെത്തേണ്ടതുണ്ട്.7.8 തീയതികളിലാണ് കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരുടെ തിരെഞ്ഞെടുപ്പ്.