ന്യൂഡൽഹി: ഒരു വിശ്വാസത്തിന്റെ ഭാഗമായാൽ ആ വിശ്വാസ സംഹിതക്ക് അനുസൃതമായി നിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഒരാൾ ക്രിസ്ത്യാനിയാകാൻ സ്വയം തീരുമാനിക്കുമ്പോൾ കുമ്പസാരമടക്കമുള്ള മതാനുഷ്ഠാനങ്ങൾ ചെയ്യേണ്ടിവരും. അവ മാനിക്കാത്തത്തിലൂടെ ആ മതവിശ്വാസം സ്വന്തംനിലയ്ക്ക് ഉപേക്ഷിക്കുകയാണ് അയാൾ ചെയ്യുന്നതെന്നും ബെഞ്ച് ഓർമിപ്പിച്ചു.
തങ്ങൾക്ക് വിശ്വാസമുള്ള വൈദികരുടെ മുന്നിൽ കുമ്പസരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായസഭക്കാരായ 5 ക്രിസ്ത്യൻ വനിതകൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചില പുരോഹിതർ കുമ്പസാരത്തെ ദുരുപയോഗം ചെയ്യുന്നതായി കാണിച്ചാണ് വനിതകൾ ഹരജി നൽകിയിരുന്നത്.
keyword :cristian,supremcourt