കുട്ടികൾകൾക്ക് നീന്തിത്തുടിക്കാൻ ഷിറിയ അണക്കെട്ട്.
പുത്തിഗെ: ഓരോ പ്രദേശത്തുമുള്ള വിനോദസഞ്ചാര സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് കോവിഡ് കാലത്ത്  ജനങ്ങൾ. 

പുത്തിഗെ പഞ്ചായത്തിലെ മണിയംപാറ ഷിറിയ അണക്കെട്ടിൽ അവധി ദിവസങ്ങളിലും, വൈകുന്നേരങ്ങളിലും സഞ്ചാരികളുടെ ഒഴുക്കാണ്, അണക്കെട്ട് കാണുന്നതിനും, നീന്തലിനും , കുളിക്കുന്നതിനുമാണ് ആളുകൾ എത്തുന്നത്. ആളുകളുടെ വരവ് കൂടിയതോടെ ചെറിയ തട്ടുകടകളും സജീവമായിട്ടുണ്ട്. സീതാംഗോളി-പെർള  റോഡിലാണ് മണിയംപാറ എന്ന സ്ഥലം. അവിടെ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഷിറിയ  അണക്കെട്ടിലെത്താം.ഷിറിയ പുഴയായതിനാലാണ് അണക്കെട്ടിനും  ആ പേര് തന്നെ വന്നത്. 

1950- കളിലായിരുന്നു അണക്കെട്ടിന്റെ  നിർമ്മാണം. പ്രദേശത്തെ കൃഷി തോട്ടങ്ങളിലേക്ക് ആവശ്യമായ വെള്ളം തോടുകളിലൂടെ എത്തിക്കുന്നതിനാ യിരുന്നു അണക്കെട്ട് നിർമ്മാണം. അണക്കെട്ടിന്  നാശം സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും വെള്ളം കൃഷിക്കായി ഉപയോഗിച്ചുവരുന്നു.

അണക്കെട്ട് സംരക്ഷിച്ചു നിർത്തുന്നതോടൊപ്പം വിനോദസഞ്ചാര സാധ്യതകളും ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കി നവീകരിക്കുകയും ചെയ്താൽ മിനി വിനോദസഞ്ചാര  കേന്ദ്രമാക്കി ഷിറിയ  അണക്കെട്ടിനെ  മാറ്റാനാകുമെന്ന് നാട്ടുകാർ പറയുന്നു.
keyword:shiriya,anakkettu