വസ്ത്രത്തിന് പുറത്തു കൂടിയുള്ള സ്പർശനം ലൈംഗീക പീഡനമല്ല:മുംബൈ ഹൈക്കോടതിയുടെ പോക്സോ നിർവ്വചനം വിവാദമായി.മുംബൈ: വസ്ത്രത്തിന് പുറത്തുകൂടി പെൺകുട്ടിയുടെ മാറിൽ സ്പർശിച്ചതിനെ  ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച്. 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ 39 വയസ്സുകാരന് പോക്സോ  നിയമപ്രകാരം മൂന്നു വർഷം തടവുശിക്ഷ നൽകിയ സെഷൻസ്  കോടതിവിധി റദ്ദാക്കി കൊണ്ടുള്ള വിവാദ  ഉത്തരവിലാണ് ഈ പരമാർശം.

പോക്സോ പ്രകാരം ലൈംഗിക പീഡനമായി പരിഗണിക്കണമെങ്കിൽ ലൈംഗിക ഉദ്ദേശത്തോടെ ചർമവും, ചർമവും തമ്മിലുള്ള സ്പർശനം ഉണ്ടായതായി തെളിവ് വേണമെന്ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ ഉത്തരവിൽ പറയുന്നു. എന്നാൽ വസ്ത്രത്തിന് പുറത്ത്കൂടിയാണെങ്കിലും സ്പർശിച്ച തിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 വകുപ്പ് പ്രകാരം പ്രതി ശിക്ഷയ്ക്ക്  അർഹനാണെന്ന് കോടതി വിലയിരുത്തി. ഈ വകുപ്പ് പ്രകാരം ഒരു വർഷം തടവാണ് ശിക്ഷ.keyword:sexual,harassment,mumbai