ശമ്പളപരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് - എസ്.ഇ.യു പ്രതിഷേധിച്ചുകാസർകോട് : ശമ്പളപരിഷ്കരണത്തിന്റെ അടിസ്ഥാനതത്വങ്ങൾ പോലും അട്ടിമറിക്കുന്ന രീതിയിൽ ചരിത്രത്തിലെ ഏറ്റവും  അപൂർണ്ണവും അർത്ഥശൂന്യവുമായ പതിനൊന്നാം ശമ്പള  കമ്മീഷൻ റിപ്പോർട്ട്  സമർപ്പിച്ചതിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ( എസ്.ഇ.യു) ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അഞ്ച് വർഷ തത്വം അട്ടിമറിച്ച നടപടി അസ്വീകാര്യവും മാപ്പർഹിക്കാത്തതുമാണ്. സർവീസ് വെയ്റ്റേജ് പൂർണ്ണമായും എടുത്തു കളഞ്ഞ് ഫിറ്റ്മെന്റും, ഓപ്ഷൻ അവസരവുമൊന്നും നൽകാത്ത റിപ്പോർട്ട് തള്ളിക്കളയണമെന്ന് എസ്.ഇ.യു ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽക്കണ്ട് തട്ടിക്കൂട്ടിയ റിപ്പോർട്ടിനെതിരിൽ സർവീസ് മേഖലയിൽ നിന്നും അസാധാരണമായ വികാരമാണ് ഉയർന്നു വരുന്നത്. ഈ റിപ്പോർട്ടിന് ഓശാന പാടുന്നവരോട് കാലം പകരം ചോദിക്കുമെന്നും സർക്കാരിൻ്റെയും കമ്മീഷൻ്റെയും പ്രതിലോമ തീരുമാനങ്ങൾക്കെതിരെ  ശക്തമായ പ്രതിേഷേധം ഉയർന്ന്  വരുെമെന്നും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടിയേറ്റംഗം ഒ.എം.ഷഫീഖ്, ജില്ലാ  ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ നെല്ലിക്കട്ട , നൗഫൽ നെക്രാജെ, മുസ്തഫ.കെ.എ, അഷ്റഫ് അത്തൂട്ടി, അഷ്റഫ് ചെർക്കള, ഹാരിസ് മാളിഗ, സർഫറാസ് നവീദ്  പ്രകടനത്തിന് നേതൃത്വം നൽകി.keyword:seu,programme