കണ്ണൂർ:പൊതുജന ഹിയറിങ്ങും, നടപടിക്രമങ്ങളും പൂർത്തിയാക്കി തീരദേശ പരിപാലന നിയമത്തിലെ പ്ലാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് വൈകാതെ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നിലവിൽ 2011 ലെ തീരദേശ പരിപാലന നിയമത്തിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന തീരദേശ പരിപാലനനിയമം കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുന്ന മുറയ്ക്ക് മാത്രമേ ഇളവുകൾ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരികയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
keyword:sea,side,protection