തീരദേശ നിയമം: ഇളവുകളോടെ രൂപരേഖയായി.കാസർഗോഡ്. 2019 ലെ പുതുക്കിയ തീരദേശ പരിപാലന നിയമത്തിലെ രൂപരേഖ തയ്യാറായി. സംസ്ഥാനത്തെ 14 ജില്ലകളിലെയും  സിആർ ഇസഡ് രൂപരേഖ നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ആണ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്.

തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിലെ രൂപരേഖയിൽ ജനങ്ങൾക്കുള്ള പരാതി കേൾക്കാനായി സർക്കാർ ജില്ലാ കളക്ടർമാർക്ക് നൽകും. ഈ മാസം തന്നെ ഹിയറിങ് നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം. മാർച്ച് അവസാന വാരത്തോടെ രൂപരേഖയ്ക്ക് അന്തിമരൂപം നൽകും.

തീരദേശ പരിപാലന നിയമം കർശനമായി നടപ്പിലാക്കണമെന്ന് സുപ്രീം കോടതി വിധിയെ തുടർന്നാണ് 2019ലെ ഭേദഗതി വിജ്ഞാപനത്തിന് രൂപരേഖ വേഗത്തിലാക്കിയത്.

പഞ്ചായത്തുകളിൽ തീരമേഖലയിൽ നിർമ്മാണങ്ങൾക്ക് പുതിയ ചട്ടപ്രകാരം ഒട്ടേറെ ഇളവുകൾ ഉണ്ട്. കടലിൽ നിന്ന് 200 മീറ്റർ നുള്ളിൽ നിർമ്മാണ പ്രവർത്തി പാടില്ലെന്നത് 50 മീറ്റർ ആയി ചുരുക്കിയിട്ടുണ്ട്. തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടി വന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടലും. സർക്കാർ ഭേദഗതി വിജ്ഞാപനം വേഗത്തിലാക്കിയതും.


keyword:sea,side,law