എസ് ഡി പി ഐ പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം : ഡി വൈ എസ് പി ക്ക് പരാതി നൽകി എസ് ഡി പി ഐ
കുമ്പള : കഴിഞ്ഞ ജനുവരി എട്ടാം തിയതി വൈകുന്നേരം കടയിൽ വെള്ളം കുടിക്കുകയായിരുന്ന  എസ് ഡി പി ഐ പ്രവർത്തകരെ മാസ്‌ക് ധരിച്ചില്ല എന്ന് പറഞ്ഞു കുമ്പള എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വളരെ മോശമായ പദപ്രയോഗമുപയോഗിച്ച് അസഭ്യം പറയുകയും, കാര്യങ്ങൾ വ്യക്തമായി സംസാരിച്ചിട്ടും തങ്ങളെ അതിക്രമിക്കുകയും, വയറ്റത്ത് കുത്തുകയും ചെയ്തു എന്ന് കാട്ടി എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സറഫറാസ് കുമ്പള ഡി വൈ എസ് പി ക്ക് പരാതി നൽകി.

കുമ്പള ടൗണിലാണ് സംഭവം തങ്ങളും കടയുടമയും സത്യാവസ്ഥ തുറന്ന് പറഞ്ഞെങ്കിലും കുമ്പള എസ് ഐ സന്തോഷ് കുമാർ ഇത് കൂട്ടാക്കിയില്ലാ എന്നാണ് അതിക്രമത്തിന് ഇരയായ സർഫ്രാസും നൗഷാദും പറയുന്നത്

അതേ സമയം ഞങ്ങളെ വലിയ കുറ്റവാളികളെ കൊണ്ടു പോകുന്നത് പോലെ സ്റ്റേഷനിലേക്ക്കൊണ്ട് പോവുകയും പോലീസ് വാഹനത്തിൽ വെച്ച് പോലീസ് മർദിക്കുകയും ചെയ്തു 

പിന്നീട് ഞങ്ങളെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായതെന്നുംപരാതിയിൽ പറയുന്നു. സംഭവത്തിൽ ഉന്നത തല അന്യോഷണം നടത്താം എന്ന് ഡി വൈ എസ് പി ഉറപ്പ് നൽകി.keyword:sdpi,petition