തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റി അൻവർ ആരിക്കാടി
കുമ്പോൽ : കുടിവെള്ള ക്ഷാമം നേരിടുന്ന  പ്രദേശങ്ങളായ ആരിക്കാടി , കൊടിയമ്മ  എന്നി ഭാഗങ്ങളിൽ കുടിവെള്ളത്തിന്ന് വഴിയുണ്ടാക്കി കുമ്പള ഗ്രാമ പഞ്ചായത്തംഗം അൻവർ ആരിക്കാടി. 

തന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിൽ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കുമ്പോൽ നിവാസികളായ 6 കുടുംബങ്ങൾക്കുള്ള കുടിവെള്ള പദ്ധതി. കൊടിയമ്മയിൽ സർക്കാർ നൽകിയ ഭൂമിയിൽ വെള്ളമില്ലാത്തത് കാരണം തങ്ങളുടെ വീടിന്റെ പണി പോലും പൂർത്തീകരിക്കാനാവാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് ആശ്വാസമേകുകയായിരുന്നു  എസ് ഡി പി ഐ വാർഡ് മെമ്പർ അൻവർ ആരിക്കാടിയുടെ ഇടപെടൽ.

 പാർട്ടി നേരിട്ട് ഇടപ്പെട്ട് കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ബോർ വെൽ കുഴിക്കുകയായിരുന്നു. കുമ്പോൽ പ്രദേശങ്ങളിലും കാതലായ പ്രശ്നം കുടിവെള്ളമാണ്. സർക്കാർ ഫണ്ടുകൾ വിലയിരുത്തി പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നീക്കത്തിലാണ് എസ് ഡി പി ഐ.


keyword:drinking ,water,issue,sdpi