പത്താം ക്ലാസിൽ പഠിപ്പിക്കാൻ ജില്ലയിൽ അധ്യാപകരില്ല: ഇരുന്നൂറിലേറെ ഒഴിവുകൾ.കാസറഗോഡ്: വിദ്യാലയങ്ങൾ തുറന്നിട്ടും ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ  പത്താം ക്ലാസിൽ പഠിപ്പിക്കാൻ മാത്രം ഇരുന്നൂറിലേറെ അധ്യാപകരുടെ ഒഴിവുകൾ. 

ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സർക്കാർ അനുമതി നൽകാത്തതിനാൽ വിവിധ വിഷയങ്ങളിൽ അധ്യാപകരില്ലാത്തതിനാൽ വിദ്യാർത്ഥികൾ പ്രയാസപ്പെടുകയാണ്.

കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പത്ത് അധ്യാപകരുടെ കുറവുകൾ ഉണ്ട്. സ്ഥിരം അധ്യാപകർ ഒരാൾ മാത്രം ഉള്ള ഒന്നിലേറെ വിദ്യാലയങ്ങൾ ജില്ലയിലുണ്ട്. ഓൺലൈൻ ക്ലാസുകളിൽ ഉണ്ടായ സംശയങ്ങൾ ദൂരീകരിക്കുന്നതിനും  മറ്റുമാണ് ഈ മാസം ഒന്ന് മുതൽ എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകൾ തുടങ്ങിയത്.

പ്രൈമറി വിദ്യാലയങ്ങളിൽ യോഗ്യതയുള്ള അധ്യാപകരെ  എസ് എസ്എൽ സി, പ്ലസ് 2 ക്ലാസ്സുകളിൽ പഠിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് എങ്കിലും പ്രൈമറി അധ്യാപകരിൽ ഏറെപ്പേർക്കും കോവിഡ്  മാഷ് ഡ്യൂട്ടി നൽകിയിരിക്കുകയാണെന്ന്  അധ്യാപക സംഘടനകൾ പറയുന്നു.

keyword:dchool,teachers,issue