ജോലിക്കെത്താത്ത അധ്യാപകരുണ്ടോ വിവരം തേടി വിദ്യാഭ്യാസവകുപ്പ്.കാസറഗോഡ്: വിദ്യാലയങ്ങളിൽ ഹാജരാകാത്ത അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വിവരം ജോലി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു ക്ലാസ്സുകൾ തുടങ്ങിയ സാഹചര്യത്തിൽ മുഴുവൻ അധ്യാപകരും ജീവനക്കാരും ജനുവരി ഒന്നുമുതൽ വിദ്യാലയങ്ങളിൽ എത്തണമെന്ന നിർദ്ദേശം സർക്കാർ നൽകിയിരുന്നു. ഇത് പാലിക്കുന്നില്ലെന്ന് ആരോപണം ഉയർന്നതോടെയാണ് വകുപ്പ്തല  പരിശോധനയ്ക്ക് തയ്യാറായത്. 

ഹാജരാകാത്തവരുടെ പട്ടിക തയ്യാറാക്കുകയാണ് അധികൃതർ. സ്കൂളുകളിൽ എത്താത്ത അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വിശദവിവരങ്ങൾ അയക്കാനും ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

മതിയായ കാരണങ്ങളില്ലാതെ ഹാജരാകാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ജില്ലയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇപ്പോൾ തന്നെ മുന്നൂറോളം അധ്യാപകരുടെ ഒഴിവുകളുണ്ട്. ഇതിനിടയിൽ നിലവിലു ള്ള അദ്ധ്യാപകർ ഹാജരാകാത്തത്  വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന ആശങ്കയും  രക്ഷിതാക്കൾക്കുണ്ട്.

keyword:school,teachers,issue