കോവിഡ്ന് ബൈ ബൈ :10,12 ക്ലാസുകൾക്കായി സ്കൂളുകൾ തുറന്നു.


കാസറഗോഡ്: കോവിഡ്ന് ബൈ ബൈ പറഞ്ഞു സംസ്ഥാനത്തെ സ്കൂളുകൾ പുതുവത്സര ദിനമായ ഇന്ന് മുതൽ ഭാഗികമായി തുറന്നു. തുടക്കമെന്ന നിലയിൽ 10, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് 

സ്കൂളുകൾ തുറന്നിരിക്കുന്നത് ഹാ  ജർ നിർബന്ധമാക്കാതെയാ  ണ് ക്ലാസുകളിലേക്ക് പ്രവേശനം.

കോവിഡ് സുരക്ഷയും, മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം. ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കണം പ്രവേശനം. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിലാണ് ഇരുത്തുക. ആവശ്യമാണെങ്കിൽ ഇതിനായി കൂടുതൽ ക്ലാസ് മുറികൾ സജ്ജീകരിക്കാൻ സർക്കാർ നിർദേശമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി അടുത്തയാഴ്ചയോടെ ഹൈസ്കൂൾ ക്ലാസുകൾ തുറക്കാനുള്ള സംവിധാനം ഒരുക്കാനാണ് സർക്കാർ നീക്കം.
keyword:school,reopened