കൊച്ചി: 1 മുതൽ 7 വരെ ക്ലാസ്സുകൾ നടത്തുന്ന സ്കൂളുകൾക്കും സുരക്ഷിതമായ കെട്ടിട സൗകര്യം അനിവാര്യമെന്ന് ഹൈക്കോടതി.
വിദ്യാർത്ഥികളുടെ ആരോഗ്യവും, സുരക്ഷയും പൊതു ഉത്തരവാദിത്തമാണെന്ന ബോധത്തോടെയുള്ള സൗകര്യങ്ങളും നടപടികളുമാണ് വേണ്ടത്. അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ ഒരു തടസ്സവുമില്ലെന്നും ജസ്റ്റിസ് അനുശിവരാമൻ വ്യക്തമാക്കി. അനുമതിയും, കെട്ടിട സൗകര്യവുമില്ലാതെ പ്രവർത്തിക്കുന്ന എറണാകുളത്തെ ഒരു സ്വകാര്യ സ്കൂൾ അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന ഉത്തരവിലാണ് സിംഗിൾ ബെഞ്ചിന്റെ ഈ നിരീക്ഷണം.
keyword:school,fitness,certificate