മൊഗ്രാൽ: സംസ്ഥാന സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ മഞ്ചേശ്വരം മണ്ഡലത്തിലെ ഏക വിദ്യാലയമായ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട നിർമ്മാണോദ്ഘാടനം ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥ് അടക്കമുള്ള ഉന്നതർ ചടങ്ങിൽ സന്നിഹിതരാവും.
മൊഗ്രാലിൽ കെട്ടിടോൽഘാടനം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി. ഇതിനായി ഒരു മാസം മുമ്പ് തന്നെ പ്രവർത്തനങ്ങൾ തുടങ്ങുകയും സംഘാടക സമിതി യോഗം ചേർന്ന് വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകുകയും ചെയ്തിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നത്.
മൊഗ്രാലിൽ വെച്ച് നടക്കുന്ന ഉത്ഘാടന ചടങ്ങിൽ ജില്ലയിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹ്യ -സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
keyword :mogral,school,inaguration