പാഠപുസ്തകങ്ങളിലും തിരുത്തലിനായി ആർഎസ്എസ് അജണ്ടന്യൂഡൽഹി: പാഠപുസ്തകങ്ങളിലെ  ചരിത്ര വസ്തുതകളിൽ പുനഃപരിശോധനയ്ക്ക് തുടക്കമിട്ട്  വിദ്യാഭ്യാസ കാര്യ പാർലമെൻറ് സമിതി. "പാഠപുസ്തകങ്ങളിൽ ചരിത്ര വിരുദ്ധമായ വസ്തുതകളും, ദേശീയ നായകരെ വക്രീകരിച്ചു കാണിക്കുന്നത് ഒഴിവാക്കൽ'' എന്ന അജണ്ടയാണ് ചർച്ചയ്ക്ക് എടുത്തത്.

ചരിത്രം മാറ്റിയെഴുതാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരിക്കേ  സംഘപരിവാർ സംഘടനയായ ഭാരതീയ ശിക്ഷൻ  മണ്ഡലിന്റെ  പ്രതിനിധിയെ  അവതരണത്തിനായി വിളിച്ചു വരുത്തിയതും സമിതിയിൽ എതിർപ്പിനിടയാക്കിയിരുന്നു.

ആർഎസ്എസിന് അനുകൂലമായി ചരിത്രരചന നടത്താനാണ് ബിജെപി പാഠപുസ്തകങ്ങൾ മാറ്റം വരുത്തുന്നതെന്ന് വിമർശിച്ചു കോൺഗ്രസ് അംഗം പ്രതാപൻ യോഗത്തിനിടെ സമിതി അധ്യക്ഷന് വിയോജനക്കുറിപ്പ് നൽകിയിരുന്നു.

അതേസമയം ഏതെങ്കിലുമൊരു  പ്രത്യയശാസ്ത്രത്തിന് അനുകൂലമായി ചരിത്രപാഠം  തിരുത്തുകയാണെന്ന ആരോപണം വിദ്യാഭ്യാസ മന്ത്രാലയം നിഷേധിച്ചു. ഭാരതീയ സംസ്കാരം, പാരമ്പര്യം, വനിതകൾ ഉൾപ്പെടെയുള്ള ദേശീയ നായകർ തുടങ്ങിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.keyword :rss,book,changing