റിപ്പബ്ലിക് ദിനം: മൊഗ്രാൽ പ്രിയദർശിനി ഭവൻ പരിസരത്ത് പതാക ഉയർത്തി.മൊഗ്രാൽ:രാജ്യത്തിൻറെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം മൊഗ്രാൽ പ്രിയദർശിനി ഭവനിൽ  സമുചിതമായി ആചരിച്ചു.

രാവിലെ ഓഫീസ് പരിസരത്ത് ബ്ലോക്ക് കോൺഗ്രസ്-ഐ  ജനറൽ സെക്രട്ടറിയും, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡണ്ടുമായ നാസിർ മൊഗ്രാൽ പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ്  വൈസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു റിപ്പബ്ലിക് ദിന സന്ദേശം നൽകി.

ചടങ്ങിൽ റിയാസ് മൊഗ്രാൽ, കെ പി അഷ്‌റഫ്‌ നാങ്കി, കെ കെ അഷ്‌റഫ്‌, സുൽഫിക്കറലി, സി എം ഹംസ, മുഹമ്മദ് അബ്‌കോ, യുസുഫ് കോട്ട, മുആസ് എം എം, ശരീഫ് ദീനാർ, കുഞ്ഞഹമ്മദ് മൊഗ്രാൽ, മുഹമ്മദ് കൊപ്പളം, രമേശ്‌ ഗാന്ധി നഗർ, ഉവൈസ് തുടങ്ങിയവർ സംബന്ധിച്ചു.

keyword:republic,day,programme