യു പിയിൽ 19 കാരിയെ ബലാത്സംഗം ചെയ്തു.മുറാദാബാദ്: യുപിയിലെ  മുറാദാബാദിൽ 19 വയസ്സുള്ള വിദ്യാർഥിനിയെ സ്വന്തം വീടിനകത്ത് തോക്കുചൂണ്ടി അയൽവാസി ബലാത്സംഗം ചെയ്ത ശേഷം ടെറസിൽ നിന്ന് വലിച്ചെറിഞ്ഞു കൊല്ലാനും  ശ്രമം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മുറാദാബാദ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലെന്ന് ദിലാരി  പോലീസ് അറിയിച്ചു. 

ദിലാരി  പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച  രാത്രിയാണ് ക്രൂരത  അരങ്ങേറിയത്. ടെറസിൽ കൂടി  പെൺകുട്ടിയുടെ വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന അരവിന്ദ് സിംഗ് എന്ന അയൽവാസി തോക്കുചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ ഉണരുമെ  ന്നായപ്പോൾ ഇയാൾ പെൺകുട്ടിയെ ടെറസിൽനിന്ന് താഴത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

keyword:rape,in,up