റാണിപുരം വീണ്ടും പച്ചപ്പണിഞ്ഞു.
രാജപുരം: കാടുകൾ വെട്ടിമാറ്റുന്നതിന്റെ  ഭാഗമായി വനംവകുപ്പ് അധിക്രതർ  അഗ്നിക്കിരയാക്കിയ റാണിപുരം പുൽമേട് വീണ്ടും പച്ചപ്പണിഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെയാണ് ടൂറിസം മേഖലയായ റാണിപുരം വീണ്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തുത്തത്.അതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് പുൽമേടുകളെ കത്തിച്ചു കളഞ്ഞത്, ഇത് ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

നിനച്ചിരിക്കാതെ പെയ്ത മഴയുടെയും, മഞ്ഞുകണങ്ങളുടെയും തണുപ്പൻ കരുത്തോടെ വീണ്ടും പച്ചപ്പ് ഉയർത്തെഴുന്നേറ്റത്തോടെ   റാണിപുരം കൂടുതൽ സുന്ദരിയായി. നൂറുകണക്കിന്  സഞ്ചാരികളാണ് ദിവസേന ഇവിടെ എത്തുന്നത്.

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന കാഴ്ചയാണ് റാണിപുരം. വനമേഖലയിലെ കോടമഞ്ഞ്, മൂടി കിടക്കുന്ന മാനിപുൽമേട് ഇത് കാണാൻ കൂടിയാണ് വിനോദസഞ്ചാരികൾ റാണിപുരത്ത് എത്തുന്നത്.keyword:ranipuram,tourism