ഐശ്വര്യ കേരള യാത്ര :വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു.കുമ്പള:സംശുദ്ധം സദ്‌ഭരണം എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ നിന്നും തൃക്കരിപ്പൂർ വരെ വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു.കെപിസിസി ജന സെക്രട്ടറി ജി.രതികുമാർ പതാക കൈമാറി ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ നിരവധി നേതാക്കൾ ഉൽഘടന ചടങ്ങിൽ സംബന്ധിച്ചു.തൃക്കരിപ്പൂരിൽ നടന്ന  സമാപന യോഗത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബ്ദുൾ റഷീദ്‌ , പികെ.ഫൈസൽ , അഡ്വ കെ.കെ രാജേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
keyword:ramesh,channithala