രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യ യാത്ര 31ന് കുമ്പളയിൽ നിന്ന് തുടക്കം.കാസറഗോഡ്: ഐശ്വര്യ കേരളത്തിനായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന യു ഡി എഫ്  യാത്ര ജനുവരി 31ന് കുമ്പളയിൽ നിന്ന് പ്രയാണം ആരംഭിക്കും. 

കാസറഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കേരള ഐശ്വര്യ യാത്രയ്ക്ക് ജില്ലയിൽ ഗംഭീര സ്വീകരണ പരിപാടിയാണ് ജില്ലാ യു ഡി എഫ് കമ്മിറ്റി ആസൂത്രണം ചെയ്ത് വരുന്നത്. 

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ സി പി എമ്മും, ബിജെപി യും തമ്മിലുണ്ടാക്കിയ അവിശുദ്ധ കൂട്ട്കെട്ട് യാത്രയിൽ വിഷയമാക്കാനാണ് യു ഡി എഫ് ശ്രമിക്കുക.

keyword:ramesh,chennithala,