രാമക്ഷേത്ര ധനശേഖരം 14 മുതൽ. രാഷ്ട്രപതിയും, പ്രധാനമന്ത്രിയും ആദ്യ സംഭാവന നൽകും.അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വിശ്വഹിന്ദുപരിഷത്ത് രാജ്യവ്യാപകമായി നടത്തുന്ന ധനശേഖരണം രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരിൽ നിന്ന് സംഭാവന സ്വീകരിച്ച് ഈ മാസം പതിനാലിന് തുടക്കംകുറിക്കും.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാക്കൾ വ്യക്തമാക്കി. സിനിമാരംഗത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ എന്നിവയിൽനിന്നും സംഭാവന വാങ്ങും.

ധനസമാഹരണത്തിന് ഭാഗമായി പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ മാത്രം ഒരു കോടി ജനങ്ങളെ സന്ദർശിക്കാനാണ് പദ്ധതി.


keyword:ramakshetra,fund,collecting